Advertisment

കാലവര്‍ഷക്കെടുതി; കേരളത്തിന് ആദ്യഘട്ടമായി 80 കോടി അനുവദിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

New Update

കൊച്ചി: കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് ആദ്യഘട്ടമായി 80 കോടി അനുവദിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തില്‍ എത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Advertisment

കെടുതി നേരിടാന്‍ ആവശ്യമായതു ചെയ്യുമെന്നും നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും, മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

publive-image

അതേസമയം, 1000 കോടി രൂപ ചോദിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. 220 കോടി കാര്‍ഷിക മേഖലയ്ക്ക് മാത്രമായി അനുവദിക്കണമെന്നും. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാലോചിതമായ പരിഷ്‌കരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

കൊച്ചിയില്‍ നിന്ന് സംഘം ഹെലികോപ്ടറില്‍ ആലപ്പുഴയിലെ കോമളപുരത്തെത്തും. തുടര്‍ന്നു കുട്ടനാട് മേഖലയിലെ കുപ്പപ്പുറത്തേക്കു പോകും. കോട്ടയം ജില്ലയിലെ ചെങ്ങളം, ഇറഞ്ഞാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ദുരന്ത പ്രദേശങ്ങളും സന്ദര്‍ശിക്കും. വൈകിട്ട് നെടുമ്പാശേരി വിമാനത്താവളം വഴി ഡല്‍ഹിക്കു മടങ്ങും. വിഎസ് സുനില്‍കുമാര്‍ കേന്ദ്രമന്ത്രിയെ അനുഗമിക്കും.

Advertisment