കുട്ടികളും ഗര്‍ഭിണികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കഴുത്തറ്റം വെള്ളത്തില്‍ അകപ്പെട്ട് രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ഒരു നായ ശ്രദ്ധേയമായി. സഹജീവികളുടെ ഈ സ്‌നേഹം പ്രകടമാകുന്ന ഈ ദൃശ്യം ആരുടേയും മനസില്‍ പതിയുന്ന ഒന്നാണ്.

കുത്തിയൊലിക്കുന്ന വെള്ളം കണ്ടില്ലെന്ന് നടിച്ച് കുഞ്ഞിനെ കടിച്ചുപിടിച്ച് വെള്ളത്തിലൂടെ നീന്തി കരയിലെത്തുന്ന രംഗം ക്യാമറയിലാക്കി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്റെ കുട്ടിയെ തേടിയെത്തുന്ന നായ ഒടുവില്‍ തന്റെ കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതിന്റെയും ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.