Advertisment

ചാവക്കാട് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു

New Update

തൃശൂര്‍:നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ബസ് കാത്തുനിന്ന അഞ്ചുവയസുകാരന്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മഠത്തലവിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് സംഭവം. അമ്മയോടൊപ്പം ബസ് കാത്തുനിന്ന അമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നത് 11 പേരാണ്, ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുവയസുകാരനായ ആദില്‍ എന്ന കുട്ടിയും മരിച്ചു.

കാറിലുണ്ടായിരുന്ന എല്ലാവരെയും സ്വാകാര്യ ആശുപത്രികളിലായി ചികിത്സക്ക് പ്രവേശിപ്പിച്ചു. അതിവേഗതയിലായിരുന്നു കാറെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

Advertisment