Advertisment

പാതിരാത്രി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് രക്ഷകനായി ഒരു യുവാവ്;പെൺകുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വന്നത് രണ്ടു തവണ!

New Update

പാതിരാത്രി രക്ഷകനായി യുവാവ്; ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വന്നത് രണ്ടു തവണ…!

Advertisment

മുംബൈ: പാതിരാത്രി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് രക്ഷകനായി യുവാവ്, അതും രണ്ട് തവണ. ഡിയോനറില്‍ പ്ളംബിങ് മെറ്റീരിയല്‍ കട നടത്തുന്ന സെയ്ത് നാസര്‍ ഹുസൈയ്നാണ് 12-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്. രാത്രി കടയടച്ച് ബൈക്കില്‍പോകുമ്പോളാണ് ഒരു പെണ്‍കുട്ടി പാലത്തിലൂടെ പോകുന്നത് കണ്ടത്.

കാലില്‍ചെരുപ്പിടാതെ പോകുന്നത് സംശയകരമാണെന്നു കരുതി തിരികെ വന്നപ്പോളാണ് പാലത്തില്‍നിന്നും ചാടാന്‍ ഒരുങ്ങുന്നത് കണ്ടത്. പെണ്‍കുട്ടിയെ പിടികൂടി ആത്മഹത്യയുടെ അര്‍ഥമില്ലായ്മയെപ്പറ്റി വിവരിച്ച് വീട്ടിലെത്തിച്ചു. വീട്ടില്‍ മാതാപിതാക്കളുണ്ടായിരുന്നില്ല. അതിനാല്‍ അയല്‍വാസികളെ ഏല്‍പ്പിച്ചാണ് മടങ്ങിയത്. മടങ്ങിപ്പോകുമ്പോള്‍ യുവാവിനൊരു ശങ്ക അവള്‍ വീണ്ടും മരിക്കാന്‍ ശ്രമിക്കുമോ.

മനസിലെ സന്ദേഹം പെരുകിയപ്പോള്‍ അയാള്‍ ബൈക്ക് തിരിച്ചുവിട്ടു. വീട്ടിലെത്തി തട്ടിവിളിച്ചപ്പോള്‍ തുറക്കുന്നില്ല. നോക്കുമ്പോള്‍ പെണ്‍കുട്ടി മരിക്കാനായി കുടുക്കിട്ട് തൂങ്ങിക്കഴിഞ്ഞിരുന്നു. യുവാവ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. രക്ഷപ്പെട്ടകുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് സെയ്ത് അവിടം വിട്ടത്.

Advertisment