റിയാദ് : കായംകുളം സ്വദേശി മിറാഷ് (38) റിയാദിൽ മരണപെട്ടു. കായംകുളം എം എസ് എം കോളേജിന് വടക്കു വശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് മൻസിലിൽ മൻസൂറിന്റെയും സാജിദ ബീവിയുടെയും മകൻ മകനാണ്
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം, റിയാദിലെ അൽജസീറ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. പന്ത്രണ്ട് വർഷത്തോളമായി സഊദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ്ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ : ഹസീന. രണ്ടു മക്കള്‍ മുഹമ്മദ് ജാസിം, ജാസ മിറാഷ് മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം നടത്തും സാമുഹ്യ പ്രവര്‍ത്തകന്‍ മുജീബ് കായംകുളം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്