Advertisment

കൊട്ടാരക്കര സ്വദേശി സൗദിയിലെ ജിസാനിൽ താമസസ്ഥലത്ത് മരണപ്പെട്ടു

New Update

ജിസാന്‍ (സൗദി അറേബ്യ): കൊട്ടാരക്കര സ്വദേശി ദക്ഷിണ സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം, കൊട്ടാരക്കര, വയക്കല്‍ സ്വദേശി മൈദീൻ അബ്ദുല്‍ഖാദറിന്റെയും ജമീല ബീവിയുടെയും മകൻ സുമയ്യാ മൺസിലിൽ കബീര്‍ അബ്ദുല്‍ഖാദര്‍ (49) ആണ് ജീസാനിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. ജമീല ബീവിയാണ് മാതാവ്.

Advertisment

publive-image

ഏഴു വർഷത്തിലധികമായി ജീസാനിലെ ബേഷ് എന്ന പ്രദേശത്തെ അലായയായിൽ പ്രവർത്തിക്കുന്ന ഒരു ഗ്രോസറി ഷോപ്പിൽ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടൻ സബിയ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണാനന്തരം നടത്തിയ കൊറോണാ പരിശോധനയിൽ ഫലം നെഗറ്റിവ് ആണെന്നാണ് വിവരം. പതിനെട്ടു വര്‍ഷമായി പ്രാവാസിയാണ്.

ഭാര്യ: ഷീജ ബീവി, മക്കള്‍: സുമയ്യ (20), സൂഫിയ (16).

വിവരം അറിഞ്ഞു റിയാദിലുള്ള സഹോദരന്മാരായ സകീര്‍ ഹുസ്സൈന്‍, സുധീര്‍ എന്നിവര്‍ ബേഷിലെത്തിയിട്ടുണ്ട്. സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം അലായയില്‍ തന്നെ മറവ്‌ചെയ്യുമെന്ന് സഹോദരങ്ങൾ അറിയിച്ചു. ഇക്കാര്യത്തിനായി പ്രദേശത്തെ ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Advertisment