Advertisment

കിയോസിന്റെ സാരഥികള്‍ക്ക്‌ സ്വീകരണം നല്‍കി

author-image
admin
New Update

റിയാദ്‌: അമേരിക്കന്‍ ആസ്ഥാനമായ കിങ്ങ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി ലിറ്റ്‌ നേടിയ കിയോസിന്റെ മുന്‍ ചെയര്‍മാനും രക്ഷാധികാരി സമിതി അംഗവുമായ ഡോ ടി പി മുഹമ്മദിനും ചെയര്‍മാന്‍ ഡോ സൂരജിനും കിയോസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയ ചടങ്ങ്‌ ശ്രദ്ധേയമായി. അല്‍ മാസ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ മൊയ്‌തു അറ്റ്‌ലസ്‌ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി സമിതി അംഗം എം എന്‍ അബ്ദുല്‍ റഹ്‌മാന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുക്താര്‍ പി ടി പി ഇരുവരേയും കുറിച്ചുള്ള പ്രൊഫൈല്‍ അവതരിപ്പിച്ചു. ഡോ: ടി പി ക്കുള്ള ഉപഹാരം വൈസ്‌ ചെയര്‍മാന്മാരായ മൊയ്‌തു അറ്റ്‌ലസും ജയദേവനും ചേര്‍ന്ന്‌ സമ്മാനിച്ചു - ഡോ സൂരജിനുള്ള ഉപഹാരം നസീര്‍ പള്ളിവളപ്പില്‍ എന്‍ കെ രാഗേഷ്‌, ഷാക്കിര്‍ ടി എം എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഒ ഐ സി സി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ : ഹനീഫ, കെ എം സി സി പ്രതിനിധി വി കെ മുഹമ്മദ്‌, ഫോര്‍ക്ക പ്രതിനിധി സാമുവല്‍, പി വി അബ്ദുള്‍ റഹ്‌മാന്‍ , സനൂപ്‌ കുമാര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗ നടത്തി .ജസീര്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍, അരുണ്‍ സകരിയ, ആമിന അക്‌ബര്‍ , സമീന മുസ്‌തഫ, റോബിന്‍ ഡേവിസ്‌ എന്നിവര്‍ ആലപിച്ച സംഗീത സന്ധ്യയും ചടങ്ങിന്‌ മിഴവേകി.

കിയോസ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായ ലിയ സ്‌പോര്‍ട്ടിങ്ങ്‌ യുനൈറ്റഡ്‌ എഫ്‌ സി യേയും ടൂര്‍ണ്‍നമെന്റ്‌ മികച്ച വിജയമാക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ച സ്‌പോര്‍ട്‌സ്‌ കണ്‍വീനര്‍ നവാസ്‌ കണ്ണൂരിനേയും ചടങ്ങില്‍ അനുമോദിച്ചു.ഹാഷിം പാപ്പിനിശേരി, ഷൈജു പച്ച, നവസ്‌ കണ്ണൂര്‍, നസീര്‍ മുതുകുറ്റി, വിപിന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.പ്രഭാകരന്‍, യു പി മുസ്‌തഫ, ഷൗക്കത്ത്‌ അബ്ദുള്ള, രാജീവന്‍, നിയാസ്‌ എ എം, അന്‍വര്‍ പി വി, അര്‍ഷാദ്‌ മാച്ചേരി,വിഗേഷ്‌, ബഷീര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃതവം നല്‍കി. കണ്‍വീനര്‍ അനില്‍ ചിറക്കല്‍ സ്വാഗതവും മുഹമ്മദലി കൂടാളി നന്ദിയും പറഞ്ഞു.

Advertisment