Advertisment

ആധാര്‍ വിധി; വിയോജിപ്പ് രേഖപ്പെടുത്തി കേസ് പരിഗണിച്ച അഞ്ചംഗ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

New Update

ന്യൂഡല്‍ഹി: ആധാര്‍ നിയന്ത്രണങ്ങളോടെ അംഗീകരിച്ച സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആധാര്‍ പണ ബില്ല് ആയിട്ടാണ് കൊണ്ടു വന്നത്. അതുകൊണ്ടു തന്നെ ആ നിയമം സാധുതയില്ലാത്തതാണ്.ആയതു കൊണ്ട് നിയമം റദ്ദാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെടുന്നു. വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ ജഡ്ജി കൂടിയാണ് ചന്ദ്രചൂഡ്.

Advertisment

publive-image

കൂടാതെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ മൊബൈല്‍ കമ്പനികള്‍ ശേഖരിച്ച സ്വകാര്യ വിവരങ്ങളെല്ലാം നശിപ്പിച്ചുകളയണമെന്നും അദ്ദേഹം പറഞ്ഞു.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെഎസ് പുട്ടസാമി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Advertisment