Advertisment

ചൂൽ വിപ്ലവത്തിനായി കേരളം ഒരുങ്ങുന്നു : നാന്ദി കുറിക്കുക ചെങ്ങന്നൂരിൽ

New Update

publive-image

Advertisment

ആലപ്പുഴ : ദേശീയ തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ആംആദ്മി പാർട്ടിയുടെുടെ ചൂൽ വിപ്ലവത്തിനായി കേരളവും ഒരുങ്ങുന്നു. വരാൻ പോകുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആയിരിക്കും ആം ആദ്മി പാർട്ടിയുടെ കേരള നിയമസഭയിലേക്കുള്ള പ്രഥമ മത്സരം.

ഇതിനു മുന്നോടിയായി രാജ്യസഭാ എംപി സഞ്ജയ് സിംഗിന്റെ സാന്നിധ്യത്തിൽ ജനഹിത പരിശോധനയ്ക്കായി മാർച്ച് 3-ന് പാർട്ടി പ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിലും പഞ്ചാബിലും വിജയിച്ച തന്ത്രമാണ് ആംആദ്മി പാർട്ടി കേരളത്തിലും പരീക്ഷിക്കുന്നത്.

publive-image

തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവിടുത്തെ വോട്ടർമാരെ പങ്കെടുപ്പിച്ചു്ച് അഭിപ്രായ രൂപീകരണത്തിന് ആയിരിക്കും പ്രഥമ പരിഗണന. മൂന്നാം തിയതി നടക്കുന്ന ചെങ്ങന്നൂർ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരോടൊപ്പം ചെങ്ങന്നൂർ പൗരാവലിയും പങ്കെടുക്കും.

നേരത്തെ ഫെബ്രുവരി 14 മുതൽ ചെങ്ങന്നൂർ മണ്ഡലത്തിലുടനീളം പോസ്റ്റർ പ്രചാരണവും, ഇരുപത്തിനാലാം തിയതി മുതൽ വാഹന പ്രചരണ ജാഥയും തുടർന്ന് അഭിപ്രായ സർവ്വേയും നടത്തിയിരുന്നു.

ആം ആദ്മി പാർട്ടി കേരളത്തിൻറെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആദ്യമായി എത്തിയതും ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ആർത്തുങ്കൽ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നത്.

അതേ ജില്ലയിൽതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ സംസ്ഥാന അസംബ്ലിയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

publive-image

നാളെ നടക്കുന്ന സമ്മേളനത്തിൽ സഞ്ജയ് സിംഗ് എം പി യ്ക്ക് ഒപ്പം ഡൽഹി മുൻമന്ത്രി സോംനാഥ് ഭാരതി, കേരളത്തിന്റെ ചുമതലയുള്ള നിരീക്ഷകൻ ഗിരീഷ് ചൗധരി , ദേശീയ സമിതി അംഗവും കർണാടക സ്റ്റേറ്റ് കൺവീനറുമായ പൃഥ്വി റെഡ്ഡി, ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ എന്നിവരും സന്നിഹിതരായിരിക്കും.

ചെങ്ങന്നൂർ എംഎൽഎ ആയിരുന്നു കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. തെരഞ്ഞെടുപ്പ് തീയതി ഇതു വരെ പ്രഖ്യാപിച്ചില്ലെങ്കിലും ശക്തമായ തയ്യാറെടുപ്പാണ് മൂന്ന് മുന്നണികളും ചെങ്ങന്നൂരിൽ നടത്തുന്നത്.

ആംആദ്മി പാർട്ടിയുടെ രംഗപ്രവേശത്തെ ആശങ്കയോടെയാണ് മറ്റ് മുന്നണികൾ വീക്ഷിക്കുന്നത്.

മുൻപ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആറ് മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി മത്സരിക്കുകയും തൃശ്ശൂരും എറണാകുളത്തും അമ്പതിനായിത്തോളം വോട്ടുകൾ നേടുകയും ചെയ്തിട്ടുണ്ട്.

kerala politics politics
Advertisment