Advertisment

ആനക്കള്ളനായി ബിജുമേനോന്‍ ;ഫസ്റ്റ് ലുക് പുറത്തുവിട്ട് സംവിധായകന്‍ വൈശാഖ്

author-image
ഫിലിം ഡസ്ക്
New Update

Advertisment

രസകരമായ ഒരു കള്ളന്‍ വേഷവുമായി ബിജു മേനോന്‍ വീണ്ടുമെത്തുന്ന ചിത്രം ആനക്കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ വൈശാഖ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. ‘വളരെ അഭിമാനത്തോടെയാണ് ആനക്കള്ളന്റെ പോസ്റ്റര്‍ നിങ്ങള്‍ക്കായി പുറത്തുവിടുന്നത്. ഇത് പരിധികളില്ലാത്ത ഹാസ്യം കൊണ്ട് തീയേറ്ററുകള്‍ ഭരിക്കുമെന്ന് തീര്‍ച്ചയാണ്. എന്റെ് പ്രിയപ്പെട്ട സഹോദരന്‍ സുരേഷ് പായിപ്പാടിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ഫാമിലി ഡ്രാമ. ഉദയകൃഷ്ണയ്ക്കും ബിജുമേനോനും സപ്തതരംഗ് സിനിമയ്ക്കും എന്റെ എല്ലാവിധ ആശംസകളും’ വൈശാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Image result for ആനക്കള്ളനായി ബിജുമേനോന്‍

പോലീസ് തോപ്പിയുമണിഞ്ഞ് കൈയ്യില്‍ ലാത്തിയുമായി നില്‍ക്കുന്ന ബിജുമേനോന്‍ കഥാപാത്രം വലിയ ആകാംഷയാണ് പ്രേക്ഷകരിലുണര്‍ത്തുന്നത്. സുരേഷ് ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് കോമഡി മേക്കര്‍ ഉദയ കൃഷ്ണനാണ് ആനക്കള്ളന്റെ തിരക്കഥ. ജൂണ്‍ 20ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് വാര്‍ത്തകള്‍.

‘ചിത്രം തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലാവും ചിത്രീകരിക്കുക. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാവും ഇത്’- സംവിധായകന്‍ പറഞ്ഞു.

Image result for ബിജുമേനോന്‍

അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാവും. സിദ്ദീഖ്, സുരേഷ് കൃഷ്ണന്‍, സായി കുമാര്‍, ജനാര്‍ദ്ധനന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. ഇവന്‍ മര്യാദ രാമനാണ് സുരേഷ് ദിവാകരന്റെ മുന്‍പത്തെ ചിത്രം.

https://www.facebook.com/vysakh.film.director/photos/a.455853101277266.1073741835.442191705976739/905089123020326/?type=3

Advertisment