Advertisment

ആറാവ് മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

New Update

publive-image

Advertisment

സൂറിച്ച്:  സഹനത്തിന്റെയും സ്നേഹത്തിന്റെയും നോയമ്പ് കാലത്തിനൊടുവില്‍ വിശുദ്ധവാരത്തിലേക്ക് കടക്കാനൊരുങ്ങുന്ന സീറോമലബാര്‍ ക്രൈസ്തവര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ  ആറാവില്‍  വിശുദ്ധവാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നതായി ഫാ. ബിനോയി തോമസ്‌  , ഫാ. അനില്‍  മങ്ങാട്ട്  എന്നിവര്‍  അറിയിച്ചു.

ഓശാന  ഞായര്‍ വൈകുന്നേരം   വൈകുന്നേരം   ഫാ. ജെന്നിസ്  തോമസി ന്‍റെ  മുഖ്യ  കാര്‍മ്മികത്വത്തില്‍  ഓശാന  ശുശ്രൂഷകള്‍   നടക്കും .സെ . യോഹന്നാസ്  പള്ളി  , ബുക്സി ലാണ്   ശുശ്രൂഷകള്‍ .

പെസഹാ  വ്യാഴം  രാത്രി  9..30 ന് , ട്രാം  സ്ട്രാസ്സെയിലെ  ഹോളി ഗോസ്റ്റ്  ദേവാലയത്തില്‍  വെച്ചാണ്  ശുശ്രൂഷകള്‍ .

പീഡാനുഭവ ശുശ്രൂഷകള്‍   , വെള്ളിയാഴ്ച  വൈകുന്നേരം  5 മണിക്ക് ,ട്രാം  സ്ട്രാസ്സെയിലെ  ഹോളി ഗോസ്റ്റ്  ദേവാലയത്തില്‍  വെച്ച്  നടക്കുന്ന ശുശ്രൂഷകളില്‍    ഫാ. അനില്‍  മങ്ങാട്ട്      മുഖ്യകാര്‍മ്മികനാകും .

ഈസ്റ്റര്‍  ശുശ്രൂഷകള്‍   , ഞായറാഴ്ച്ച  വൈകുന്നേരം  4 .30 ന്  ,  ട്രാം  സ്ട്രാസ്സെയിലെ  ഹോളി ഗോസ്റ്റ്  ദേവാലയത്തില്‍  വെച്ച്  നടക്കുന്ന ശുശ്രൂഷകളില്‍    ഫാ. അനില്‍  മങ്ങാട്ട്  , ഫാ. ബിനോയി തോമസ്‌  എന്നിവര്‍  കാര്‍മ്മികരാകും.

Advertisment