Advertisment

അബ്ബാസിയയിലെ ഡ്രെയിനേജ് പ്രശ്നം പരിഹരിക്കണം - ഒഐസിസി കുവൈറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) പ്രതിനിധിസംഘം പുതുതായി ചാര്‍ജെടുത്ത കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ നിവേദനത്തിലൂടെ അംബാസിഡര്‍ക്ക് സമര്‍പ്പിച്ചു.

ഇന്ത്യന്‍ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ പ്രദേശത്തെ ഡ്രയിനേജ് പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. കുവൈറ്റ് അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരും എന്ന് അംബാസിഡര്‍ ഉറപ്പു നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ സമൂഹത്തിന് ഒത്തുകൂടുവാനുള്ള വേദിയായിരുന്ന ഇന്ത്യന്‍ ആര്‍ട്സ് സര്‍ക്കിള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കണമെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ സമൂഹത്തിന്‍റെയും നിയന്ത്രണത്തില്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ഒഐസിസിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അംബാസിഡര്‍ അഭിനന്ദിക്കുകയുണ്ടായി. വിസാ കാലാവധി കഴിഞ്ഞ് കുവൈറ്റില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള എംബസിയുടെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയുടെ സഹകരണം അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു.

ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ നാഷണല്‍ കമ്മറ്റി ഭാരവാഹികളായ എബി വാരിക്കാട്, ബിഎസ് പിള്ള, വര്‍ഗീസ് ജോസഫ് മാരാമണ്‍, ബെക്കള്‍ ജോസഫ്, രാജീവ് നടുവേലേമുറി, എംഎ നിസാം തുടങ്ങിയവര്‍ പങ്കെടുത്തു.

abbassia
Advertisment