Advertisment

കുവൈറ്റിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് മുഹമ്മദ് മഹമൂദ് അല്‍ ഷായ അന്തരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് മുഹമ്മദ് മഹമൂദ് അല്‍ ഷായ (94) അന്തരിച്ചു.

കുവൈറ്റ് റെഡ് ക്രസന്റ് സ്ഥാപകാംഗമായ ഇദ്ദേഹം മലയാളികളടക്കം നിരവധി പേര്‍ ജോലി ചെയ്യുന്ന അല്‍ ഷായ ഗ്രൂപ്പിന്റെയും സ്ഥാപകനാണ്.

ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു ഇദ്ദേഹം ഉപരിപഠനം പൂര്‍ത്തിയാക്കിയത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ദുരിതബാധിതരായ കുവൈറ്റ് സ്വദേശികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നു.

ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അല്‍ ഷായ 1964 കാലഘട്ടത്തില്‍ കുവൈറ്റിലെ ജല, വൈദ്യുത മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ തവണ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.

Advertisment