കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച കാഞ്ഞിരക്കുറ്റി അബ്ദുള്‍ ഹമീദിന്റെ മൃതദേഹം സംസ്‌കരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 29, 2020

കുവൈത്ത്: കോഴിക്കോട്‌ നന്തി സ്വദേശിയും കുവൈത്ത് കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനുമായിരുന്ന കാഞ്ഞിരക്കുറ്റി അബ്ദുൾ ഹമീദ് (63) എന്ന സൽമാസ്‌ ഹമീദ് നിര്യാതനായി. കോവിഡ് ബാധിച്ച് കുവൈത്ത് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരേതരായ കാഞ്ഞിരക്കുറ്റി ഹസൈനാറിന്റേയും നബീസയുടേയും മകനാണ്. സെക്കീന പയ്യോളി (ഭാര്യ), തൻസി, സൽഖ, സെൽമി (മക്കൾ), അബ്ദുൽ അസീസ്‌ (കുവൈത്ത്‌), കുഞ്ഞിപ്പാത്തു, സുബൈദ, ഷക്കീല, അസ്മ, നഹ്ലത്ത്‌ (സഹോദരങ്ങൾ). സിയാദ്‌ (കുവൈത്ത്), മുന്നാസ്‌ (ജാമാതാക്കൾ)‌, ടി.വി.ഹമീദ് (കുവൈത്ത്) ഭാര്യാ സഹോദരനാണ്.

മയ്യിത്ത് സബ്ഹാൻ ഖബർസ്ഥാനിൽ മറവ് ചെയ്തു. കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ നടന്ന ഖബറടക്ക ചടങ്ങിൽ സഹോദരൻ അബ്ദുൾ അസീസ്, ബന്ധുക്കളായ ഷറഫു, ഒ.കെ.മുസ്തഫ, ഇഖ്ബാൽ, ടി.വി.ഹമീദ്, സിയാദ്, ഫിറോസ്, അസ്ലീർ, കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ടി.ടി.ഷംസു, കോഴിക്കോട് ജില്ല പ്രസിഡന്റ് ഫാസിൽ കൊല്ലം, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി, മെഡിക്കൽ വിംഗ് നേതാക്കളായ ഫൈസൽ, മുഹമ്മദ് കമാൽ,ഇയാസ് , മറ്റു നേതാക്കളായ നിസാർ അലങ്കാർ, അസീസ് പാടൂർ, ആബിദ് ഫൈസി, ഇബ്രാഹിം നന്തി, ഷരീഖ് നന്തി, മജീദ് നന്തി, അഹമ്മദ് കടലൂർ, അനുഷാദ്, തുടങ്ങിയവർ സംബന്ധിച്ചു.

ഹെല്പ് ഡെസ്ക് കൺവീനർ സലീം നിലമ്പൂരാണ് മയ്യിത്ത് സംബന്ധമായ പേപ്പർ ജോലികൾ പൂർത്തീകരിച്ചത്.

×