Advertisment

മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കേണ്ടത് സാമൂഹ്യ ബാധ്യത": അബ്‌ദുൾ മജീദ് സുഹ്‌രി യാമ്പു

New Update

ജിദ്ദ: ഉത്തമമായ പെരുമാറ്റ രീതിയോടെ ജനങ്ങളെ സമീപിക്കുന്നതിലും അവരുടെ മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലും ഈ വർത്തമാനകാലത്ത് വിശ്വാസി സമൂഹത്തിനിടയിൽ പോലും അപചയങ്ങൾ സംഭവിക്കുന്നു എന്ന് അബ്‌ദുൾ മജീദ് സുഹ്‌രി യാമ്പു. " പ്രവാചകന്റെ മൂന്ന് ഉപദേശങ്ങൾ " എന്ന വിഷയത്തെ ആധാരമാക്കി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ പൊതു സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഭയഭക്തിയോടും സൂക്ഷ്മതയോടെയുള്ള വിശ്വാസകർമങ്ങൾ കൊണ്ട് തന്റെ സൃഷ്ടാവിനോടുള്ള ബാധ്യത ഒരു വിശ്വാസി നിറവേറ്റുമ്പോൾ , തിന്മകളെ തൊട്ടു തന്റെ രക്ഷിതാവിനോട് പശ്ചാത്തപിച്ചു കൊണ്ട് നന്മ നിറഞ്ഞ ജീവിതത്തെ ചിട്ടപ്പെടുത്തി ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട അവന്റെ അടിമയാകുന്നതിലൂടെ സ്വശരീരത്തോടുള്ള ബാധ്യതകൾ അവൻ നിറവേറ്റുന്നു , അവസാനത്തെ ബാധ്യത സമൂഹത്തോടാണ്, ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവരീതിയിലൂടെ ജനങ്ങളെ സമീപിക്കുന്ന ഒരു വിശ്വാസി ഏറ്റവും ഉത്തമമായ സ്വഭാവത്തിനുടമയായിരുന്ന തന്റെ പ്രവാചകന്റെ ചര്യ പിൻപറ്റുക വഴി തന്റെ സാമൂഹ്യ ബാധ്യത നിറവേറ്റുന്നവനായി മാറുന്നു എന്ന പ്രവാചക വചനങ്ങളെ കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

publive-image

ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളെ തൊട്ട് രക്ഷിതാവിൽ ഭരമേല്പിക്കുവാനും, ജീവിതത്തിൽ സംഭവിക്കുന്ന സ്വഭാവ ദൂഷ്യങ്ങളെ ഒരു ആത്മപരിശോധന നടത്തി പശ്ചാത്തപിച്ചു മടങ്ങുവാനും അദ്ദേഹം ഉപദേശിച്ചു,നൂരിഷ വള്ളിക്കുന്ന് പരിപാടിക്ക് സ്വാഗതം പറഞ്ഞു, അബ്ബാസ് ചെമ്പൻ അധ്യക്ഷം വഹിക്കുകയും അബ്ദുൽ ഹമീദ് പന്തല്ലൂർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Advertisment