Advertisment

അബ്ദുസ്സമദ് കൊടിഞ്ഞിക്ക് റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി നൽകുന്ന യാത്രയയപ്പ് ( 21-9-18,വെള്ളിയാഴ്ച)

author-image
admin
New Update

റിയാദ്, നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി യുടെ തലമുതിർന്ന നേതാവും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുസ്സമദ് കൊടിഞ്ഞിക്ക് റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി നൽകുന്ന യാത്രയയപ്പ് നാളെ രാത്രി ഏഴ് മണിക്ക് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ (റമാദ്) വെച്ച് നടക്കും.

publive-image

ദീർഘ കാലം കെ.എം.സി.സി യുടെ വിവിധ ഘടകങ്ങളിൽ ഔദ്യോഗിക സ്ഥാനങ്ങൾ നിരവധി തവണ വഹിച്ചിട്ടുള്ള സമദ് കൊടിഞ്ഞി നിലവിൽ റിയാദിലെ പൊതു കൂട്ടായ്മയായ എൻ. ആർ. കെ.യുടെ ഖജാഞ്ചി കൂടിയാണ്.

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷം വഹിച്ചു. സലാം തൃക്കരിപ്പൂർ, ഉസ്മാനാലി പാലത്തിങ്ങൽ, സുബൈർ അരിമ്പ്ര, കെ.ടി.അബൂബക്കർ, മാമുക്കോയ തറമ്മൽ, അഡ്വ.അനീർ ബാബു, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, അഷ്റഫ് കല്പകഞ്ചേരി, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, സലാം കളരാന്തിരി, നാസർ മാങ്കാവ്, ഷാജി പരീത് എന്നിവർ പ്രസംഗിച്ചു. ആക്റ്റിംഗ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അക്ബർ വേങ്ങാട്ട് നന്ദിയും പറഞ്ഞു.

Advertisment