Advertisment

മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി ; സുരക്ഷിതമായി മത്സ്യബന്ധന യാനത്തിലേക്ക് മാറ്റി

New Update

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയെ സുരക്ഷിതമായി മത്സ്യബന്ധന യാനത്തിലേക്ക് മാറ്റി . അഭിലാഷ് ടോമിയെ സ്‌ട്രെച്ചര്‍ ഉപയോഗിച്ച് സുരക്ഷിതമായി മത്സ്യബന്ധന യാനത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

അദ്ദേഹം സുരക്ഷിതനാണെന്നും എത്രയും വേഗം അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ട സംവിധാനങ്ങള്‍ കപ്പലില്‍ തന്നെ ഏര്‍പ്പെടുത്തുമെന്നും സ്ഥിരീകരണമുണ്ടായിട്ടുന്ദ്. നാവികസേനയാണ് അഭിലാഷിനെ രക്ഷപെടുത്ടിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചാണ് മാറിയ കാലാവസ്ഥയുടെ ആനുകൂല്യം കൂടി ഉപയോഗ്പ്പെടുത്തി പായ്ക്കപ്പലില്‍ നിന്നും അദ്ദേഹത്തെ കപ്പലിലേക്ക് മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയിലേക്കാണ് അഭിലാഷിനെ കൊണ്ടുപോകുന്നതെന്നാണ് പ്രാഥമിക വിവരം. ഓസ്ട്രേലിയയിലാണ് അഭിലാഷിന്റെ അനിയന്‍ അനീഷ്‌ താമസിക്കുന്നത്.

ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും കപ്പലുകള്‍ എത്തുമ്പോളേക്കും അഭിലാഷിന് ആവശ്യമായ ചികിത്സ നല്‍കും.മത്സബന്ധന യാനത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment