Advertisment

രക്ഷാപ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ നാവികസേനയ്ക്കും നന്ദി പറഞ്ഞ് അഭിലാഷ് ടോമി

author-image
admin
New Update

abhilash tomy says thanks to indian navy ഗോൾഡൻ  ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയുടെ ആരോഗ്യനിലയിൽ പുരോഗതി. നാവികസേന വൈസ് അഡ്മിറൽ അജിത് കുമാർ അഭിലാഷുമായി ഫോണിൽ സംസാരിച്ചു. രക്ഷിച്ചവർക്കും ഇന്ത്യൻ നാവിക സേനക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു.

Advertisment

കടൽ അവിശ്വസനീയമാം വിധം പ്രക്ഷുബ്ധമായിരുന്നു. കടലിൽ ബോട്ട് ആടിയുലഞ്ഞു. എന്‍റെ കടലിലെ പരിചയം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നാവിക സേനയിലെ പരിചയും കൂടുതൽ തുണച്ചു.പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.ഇന്ത്യൻ നാവിക സേനയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിലാഷ് ടോമി ഇക്കാര്യം അറിയിച്ചത്.  ഫ്രഞ്ച് കപ്പൽ രക്ഷപ്പെടുത്തിയ കമാൻഡർ അഭിലാഷ് ടോമി നിലവിൽ ഇൽ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിലാണ്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.ദില്ലി നാവികസേനാ ആശുപത്രിയിലെ ഡോക്ടർമാർ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. നട്ടെല്ലിന് ഏറ്റ പരിക്ക് ഗുരുതരമല്ല.

രണ്ട് ദിവസത്തിന് ശേഷമെ അഭിലാഷിനെ എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കൂ. വിമാനം ഇറങ്ങാനുള്ള ദ്വീപിൽ ഇല്ലാത്തതാണ് കാരണം. വിദഗ്ധ ചികിത്സക്കായി മൗറീഷ്യസിലേക്ക് കൊണ്ട് പോകുന്നതിനാണ് പ്രഥമ പരിഗണന.ഇന്ത്യയുടെ നാവിക കപ്പലായ സത്പുര വെള്ളിയാഴച ദ്വീപിലെത്തും. കൂടുതൽ ചികിത്സ സംവിധാനങ്ങളുള്ള ഓസ്ട്രേലിയൻ കപ്പലും ദ്വീപിനോട് അടുക്കുന്നുണ്ട്. മകനെ എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് അറിഞ്ഞ ശേഷം അവിടേക്ക് പുറപ്പെടുമെന്ന് കൊച്ചിയിലുള്ള അഭിലാഷിന്‍റെ കുടുംബം അറിയിച്ചു.

Advertisment