Advertisment

അഭിമന്യു വധം : റിയാദില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് - എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുവാനും മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുവാനും ഇടയായ ദാരുണ സംഭവത്തെ അപലപിച്ചുകൊണ്ടും അതില്‍ പ്രതിഷേധിച്ചു കൊണ്ടും 'ജനാധിപത്യ മതേതര കൂട്ടായ്മ' പ്രതിഷേധ സംഗമം നടത്തി.

Advertisment

publive-image

അഭിമന്യു വധം : റിയാദില്‍ സംഘടിപ്പിച്ച  പ്രതിഷേധസംഗമം    സബീന എം. സാലി  ഉദ്ഘാടനം ചെയ്യുന്നു.

'വര്‍ഗീയത തുലയട്ടെ' എന്ന് ചുവരില്‍ പതിപ്പിച്ച പോസ്റ്ററില്‍ കുറിച്ച് കൊണ്ട് ചിത്രകാരന്‍ ഷൈജു ഷെല്‍സ് പോസ്റ്റര്‍ പ്രതിഷേധ എഴുത്ത് ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. നിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവരെ സമൂഹമധ്യത്തില്‍ തുറന്ന് കാട്ടാന്‍ ഇത്തരം വേദികള്‍ അവസരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

publive-image

നിബു വര്‍ഗീസ് അധ്യക്ഷതവഹിച്ചുകൊണ്ട് സംസാരിക്കുന്നു.

എന്റെ ക്യാമ്പസ് കൂടിയായ മഹാരാജാസ് ഒരിക്കലും കലുഷിതമായിരുന്നില്ലെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ അകറ്റി സ്‌നേഹത്തിന്റയും സഹവര്‍ത്തിത്വത്തിന്റയും മതനിരപേക്ഷ മൂല്യങ്ങളെ ആവാഹിക്കുന്നവരായി നാമോരോരുത്തരും മാറേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി സബീന എം. സാലി സംഗമം ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങലൂര്‍, സതീഷ് കുമാര്‍, ബഷീര്‍ വെണ്ണക്കോട്, ഇല്യാസ്, സുധീര്‍ കുമ്മിള്‍, അന്‍സില്‍ മൗലവി, അജ്മല്‍, ഫൈസല്‍ സംസാരിച്ചു.

ഹരികൃഷ്ണന്‍ സ്വാഗതവും ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.

Advertisment