Advertisment

അഭിമന്യു വധക്കേസ് : ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കും

New Update

Advertisment

കൊച്ചി: അഭിമന്യു വധക്കേസില്‍ ഇന്നോ നാളെയോ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും ചേര്‍ത്തു രണ്ടാം കുറ്റപത്രം പിന്നീടു നല്‍കാനാണു പൊലീസിന്റെ നീക്കം. മറ്റു പ്രതികള്‍ അറസ്റ്റിലാവുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശം.

മുഖ്യപ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായാല്‍ നിയമപ്രകാരം ജാമ്യം ലഭിക്കും.

കേസില്‍ നിലവില്‍ 28 പ്രതികളും 125 സാക്ഷികളുമുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള എട്ടു പേര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഇവര്‍ അറസ്റ്റിലാവുന്നതോടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പ്രതി ചേര്‍ക്കും.

Advertisment