Advertisment

ഒന്നിനും കൊള്ളാത്തവന്‍ സുന്ദരിയായ ഐശ്വര്യ റായിയുടെ ഭര്‍ത്താവായെന്ന് ട്രോളന്‍ ; ആക്ഷേപത്തിന് തക്ക മറുപടിയുമായി അഭിഷേക്

author-image
ഫിലിം ഡസ്ക്
New Update

തന്നെ അപമാനിച്ച ട്രോളന് ചുട്ട മറുപടി നല്‍കി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. അഭിഷേകിനെയും ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയെയും താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ബോബി ഡിയോള്‍ എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തിലൊരു പോസ്റ്റ് വന്നത്. ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി ബോളിവുഡ് നടന്‍ അഭിഷേകിന്റെ തനിപ്പകര്‍പ്പാണ്. ഈ രണ്ടു പേര്‍ക്കും അവരൊരിക്കലും അര്‍ഹിക്കാത്ത തരത്തിലുള്ള സുന്ദരികളായ ഭാര്യമാരെയാണ് ലഭിച്ചിരിക്കുന്നത്.

Advertisment

publive-image

ഇരുവരും അവരുടെ പിതാക്കന്മാര്‍ കാരണമാണ് ഈ രണ്ടു രംഗങ്ങളിലും എത്തിച്ചേര്‍ന്നത്. അങ്ങനെ ചിന്തിച്ചാല്‍ ഇവര്‍ രണ്ടുപേരും ഒന്നിനും കൊള്ളാത്തവരാണ്. നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടെങ്കില്‍ റീട്വീറ്റ് ചെയ്യൂ എന്നതായിരുന്നു ട്വീറ്റ്. അത് അഭിഷേകിനും ബിന്നിക്കും ഇയാള്‍ ടാഗ് ചെയ്യുകയും ചെയ്തു. ഉടന്‍ തന്നെ ഇതിനു മറുപടിയുമായി ജൂനിയര്‍ ബച്ചനെത്തി.

എന്റെ പാതയിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കൂ സഹോദരാ. നിങ്ങള്‍ക്ക പത്ത് അടി തികച്ച് വെക്കാനായാല്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ പോയി സ്വന്തം കാര്യം നോക്കി അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ. മറ്റുള്ളവരെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. ബച്ചന്‍ കുറിച്ചു. ഇതോടെ നടനോട് മാപ്പു പറഞ്ഞ് ട്രോളന്‍ രംഗത്തു വന്നു. വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വാക്കുകള്‍ മുറിപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അയാള്‍ ട്വീറ്റ് ചെയ്തു.

Advertisment