ന്യൂഡല്‍ഹി: അനുപം ഖേറിന്റെതിനു പിന്നാലെ ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു. പാക് അനുകൂല തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനുശേഷം തുര്‍ക്കിയില്‍ ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ട് പാക് അനുകൂല ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്.