Advertisment

അബുദാബി വിമാനത്താവളം കൂടുതല്‍ സ്മാര്‍ട്ടാകുന്നു

New Update

അബുദാബി: അബുദാബി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് കീഴിലാക്കുന്നു. 2020-ഓടെ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥരുടെ ആവശ്യം വരില്ല. പുതിയ സ്മാര്‍ട്ട് സംവിധാനം വഴിയാകും ഇമിഗ്രേഷന്‍ നടപടികള്‍. അബുദാബി വിമാനത്താവളം വൈകാതെ തന്നെ കൂടുതല്‍ സ്മാര്‍ട്ടാകും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രണ്ടായിരത്തി ഇരുപതോട് കൂടി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം നിലവില്‍ വരും.

Advertisment

publive-image

വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ പുറത്തേക്ക് നടന്നിറങ്ങുന്നതിനിടയില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്ന സംവിധാനം ആണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ മുഖവും കണ്ണും സ്‌കാന്‍ ചെയ്തായിരിക്കും ആളുകളെ തിരച്ചറിയുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തിയാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നത്.

ദുബൈ വിമാനത്താവളത്തിലും പുതിയ സ്മാര്‍ട്ട് സംവിധാനം ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. യാത്രക്കാര്‍ പുറത്തേക്ക് നടന്നിറങ്ങുന്നതിനിടയില്‍ തന്നെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സ്മാര്‍ട്ട് ടണല്‍ കഴിഞ്ഞ ജൈറ്റക്‌സ് ടെക്കനോളജി വീക്കില്‍ താമസകുടിയേറ്റ വകുപ്പ് അവതരിപ്പിച്ചിരുന്നു.

uae
Advertisment