Advertisment

അബുദാബിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 2.7 കോടി രൂപ കവര്‍ന്നു. പ്രതികളെ 12 മിനിറ്റിനകം അറസ്റ്റ് ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ് ∙ അബുദാബിയിൽ നിർത്തിയിട്ട ബെന്റ്‍ലി കാറിൽ നിന്ന് 2.7 കോടി രൂപ (15 ലക്ഷം ദിർഹം) കവർച്ച ചെയ്തു .

സംഭവത്തില്‍ പ്രതികളായ രണ്ട് അറേബ്യന്‍ വംശജരെ സംഭവം നടന്നു 12 മിനിറ്റിനകം പൊലീസ് അറസ്റ്റ് ചെയ്തു. കാറിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് അറബ് വംശജരായ പ്രതികൾ കവർച്ച ചെയ്തത്.

ഇൗ ദൃശ്യം സുരക്ഷാ ക്യാമറയിൽ പതിയുകയും ദുബായ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയികയും ചെയ്തു. ഇതേ തുടർന്ന് പ്രതികൾ പണവുമായി രക്ഷപ്പെട്ട കാറിനെ പിന്തുടർന്ന് 12 മിനിറ്റിനകം രണ്ടുപേരെയും അൽ വാസൽ റോഡിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Gulf
Advertisment