Advertisment

അബുദാബിയിൽ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു 

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാവിലെ 7.59 മുതൽ ശനിയാഴ്‌ച വരെയാണിതെന്ന് അബുദാബി മുനിസിപ്പാലിറ്റി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു.

Advertisment

publive-image

മവാഖിഫ് പാർക്കിങ് പിഴയൊഴിവാക്കുമെങ്കിലും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുണ്ടാക്കും വിധവും വാഹനങ്ങൾ നിർത്തിയിടരുതെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ റസിഡൻസ് പാർക്കിങുകളിൽ അനുമതിയില്ലാത്ത വാഹനങ്ങൾ നിർത്തിയിടരുത്.

ഇത്തരം സ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് 200 ദിർഹം പിഴ ചുമത്തും. നാല് മണിക്കൂറിന് ശേഷവും വാഹനം മാറ്റിയില്ലെങ്കിൽ അവ കണ്ടുകെട്ടും. ഗതാഗത വകുപ്പിന്റെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ഡിസംബർ ആറിന് മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളു.

പൊതു ബസുകളും ബോട്ടുകളും അവധി ദിവസങ്ങളിലെ സമയക്രമത്തിൽ സേവനം നടത്തും. സമഗ്ര ഗതാഗത കേന്ദ്രത്തെ വെബ്‌സൈറ്റ് വഴിയും 80088888 എന്ന നമ്പർ വഴിയും ബന്ധപ്പെടാം.

gulf news
Advertisment