Advertisment

സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും

New Update

ജിദ്ദ: സൗദിയിലെ അല്‍ഹസ നഗരത്തിന് സമീപം കാണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ സൗദി പൊലീസില്‍ നിന്നു വിട്ടുകിട്ടാന്‍ വൈകും. സംഭവത്തിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂവെന്നാണ് സൂചന. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുള്ള (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

വിവരമറിഞ്ഞ് റിയാദിലുള്ള കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീം അബ്ദുള്ള ബുധനാഴ്ച അല്‍ഹസയിലെത്തിയിരുന്നു. പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനിലെത്തണമെന്നു പൊലീസ് കരീമിനോട് ആവശ്യപ്പെടുകയായിരുന്നു. മൊഴി കൊടുത്ത ശേഷം ബുധനാഴ്ച കരീം റിയാദിലേക്കു തിരിച്ചു പോകുകയും ചെയ്തു. കരീം പറഞ്ഞത് കുഞ്ഞബ്ദുള്ളയുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കുമെന്നും റിസ്‌വാനയുടെ മൃതദേഹം സംബന്ധിച്ച കാര്യം തനിക്കറിയില്ലെന്നുമാണ്.

ദുബൈയിലുള്ള റിസ്‌വാനയുടെ അമ്മാവന് വിസ ലഭിക്കാന്‍ വൈകുന്നതിനാല്‍ ഇതുവരെ സൗദിയില്‍ എത്തിയിട്ടില്ല. അദ്ദേഹത്തെ കാത്തു നില്‍ക്കാതെയാണ് കരീമിന്റെ മടക്കം. കുഞ്ഞബ്ദുള്ള റിസ്‌വാനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. റിസ്‌വാനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന കത്തിയില്‍ മറ്റാരുടെയും വിരലടയാളം കണ്ടെത്തിയിട്ടില്ലെന്നും സൂചനയുണ്ട്.

Advertisment