Advertisment

രാത്രി മകൾക്കൊപ്പം കഞ്ഞി കുടിക്കുന്നതിനിടെ കഞ്ഞി തൊണ്ടയിൽ കുടുങ്ങി 42കാരിയായ വീട്ടമ്മ മരിച്ചു

New Update

ആലുവ: കഞ്ഞി തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. 42കാരിയായ ജയലക്ഷ്മിയാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മകൾക്കൊപ്പം കഞ്ഞി കുടിക്കുന്നതിനിടെയാണ് സംഭവം. ഉടൻതന്നെ ആലുവ ആരോ​​ഗ്യാലയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

publive-image

കോവിഡ് ടെസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയതിനു ശേഷം സംസ്കാരം നടത്തി. തുരുത്തിശേരി മാടശേരി പരേതനായ പരമേശ്വരക്കുറുപ്പിന്റെ മകളാണ് ജയലക്ഷ്മി. മാതാവ് ഓമന, മകൾ ലക്ഷ്മിപ്രിയ.

accident death
Advertisment