Advertisment

മുരിങ്ങയില പറിക്കുന്നതിനിടെ കാല്‍തെറ്റി വീണ് തല വരാന്തയില്‍ ഇടിച്ചു; ബംഗളൂരുവില്‍ നഴ്‌സായ മകന്‍ സൗദിയിലുള്ള ഭാര്യയെ സന്ദര്‍ശിച്ചു വന്നതു മൂലം വീട്ടില്‍ ക്വാറന്റൈനിലും; വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആളുണ്ടെന്ന കാരണത്താല്‍ സഹായത്തിന് എത്താന്‍ മടിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്തം വാര്‍ന്ന് 68കാരന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയില്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: മുരിങ്ങയില പറിക്കുന്നതിനിടെ കാൽ തെറ്റി വരാന്തയിൽ തലയിടിച്ചു വീണ ഗൃഹനാഥന് ദാരുണാന്ത്യം. 68 വയസ്സുള്ള ആലപ്പുഴ സ്വദേശി ബെന്നി ഡിക്രൂസ് ആണു മരിച്ചത്. തലയ്ക്കു പിന്നിൽനിന്നു രക്തം വാർന്ന ബെന്നിയെ ഒന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.

Advertisment

publive-image

ബെംഗളുരുവിൽ നഴ്സായ മകൻ ബ്രിട്ടോ സൗദിയിൽ നഴ്സായ ഭാര്യയെ സന്ദർശിച്ചു തിരിച്ചെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഇതുകാരണം അപകടമുണ്ടായിട്ടും സഹായത്തിനു നാട്ടുകാർ എത്താൻ മടിച്ചു.

ഒടുവിൽ ബെന്നിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

latest news accident death all news accident death aleppy
Advertisment