Advertisment

ആ അപകടം ഭയാനകമായിരുന്നു ; 5 കായിക താരങ്ങള്‍ കൊല്ലപ്പെട്ട അപകടം നേരില്‍ കണ്ട ദൃക്സാക്ഷികളുടെ വെളിപ്പെ ടുത്തല്‍

New Update

ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ ഞായറാഴ്ച വെളുപ്പിന് 4 മണിക്ക് നടന്ന കാറപകടം നേരില്‍ക്ക ണ്ടവരുടെ അഭിപ്രായത്തില്‍ , പുലര്‍ച്ചെ മഞ്ഞു മൂടിയാതിനാല്‍ കാഴ്ച ദുഷ്ക്കരമായിരുന്നെങ്കിലും ആ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കുറഞ്ഞത്‌ 150 കി. മീറ്റര്‍ സ്പീഡിലായിരുന്നു പാഞ്ഞുവന്നത്‌. അമിതവേഗതയും മൂടല്‍മഞ്ഞുമാണ് ഈ വലിയ അപകടത്തിനു കാരണമായത്.

Advertisment

publive-image

റോഡ്‌ ഡിവൈഡറില്‍ ഇടിച്ചശേഷം കാര്‍ നാലുതവണ കാരണം മറിഞ്ഞു. ആദ്യ കാരണം മറിച്ചിലില്‍ത്തന്നെ കാറിന്‍റെ എഞ്ചിന്‍ ഇളകി നടുറോഡില്‍ വീണിരുന്നു..

കാറിന്‍റെ മുന്‍വശവും , മുകള്‍ഭാഗവും പൂര്‍ണ്ണമാ യും തകര്‍ന്നു തരിപ്പണമായി.കായികതാരങ്ങളുടെ മൃതദേഹങ്ങള്‍ 50 മീറ്റര്‍ ദൂരേക്ക്‌ തെറിച്ചു പോയിരുന്നു. കാറിലകപ്പെട്ടു കുടുങ്ങിക്കിടന്ന രോഹിതിനെ വളരെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

publive-image

കൊല്ലപ്പെട്ട കായികതാരങ്ങള്‍ സക്ഷം (28),ടിക്കം ചന്ദ് (27),സൌരഭ് (18),യോഗേഷ് (24),ഹരീഷ് (20) എന്നിവരാണ്. എല്ലാവരും പവര്‍ ലിഫ്റ്റിംഗ് താരങ്ങളായിരുന്നു. അപകടത്തില്‍ പരുക്കേറ്റ രോഹിത് ആശുപത്രിയില്‍ ചികിത്സയിലാണ്.

മരണപ്പെട്ട സക്ഷം (28) പവര്‍ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായി രുന്നു.കൂടാതെ 2016 ല്‍ സ്പെയിനിലും 2017 ല്‍ മോസ്ക്കോയിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പും ജയിച്ചിരുന്നു.

publive-image

ടിക്കംച്ചന്ദ് (27) പവര്‍ ലിഫ്റ്റിംഗില്‍ സംസ്ഥാനതല ചാമ്പ്യനായിരുന്നു. പ്രൈവറ്റ് ബോഡി ഗാര്‍ഡായി ജോലിചെയ്തുവന്ന ടിക്കമിന്റെ ജന്മദിനം ജനുവരി 6 നായിരുന്നു .

രാത്രി വീട്ടിലെ ആഘോഷങ്ങള്‍ കഴിഞ്ഞശേഷം അമ്മയോട് പണം വാങ്ങി , ടിക്കം സുഹൃത്തുക്ക ള്‍ക്കൊപ്പം Maruthal എന്ന സ്ഥലത്ത് പിറന്നാള്‍ ആഘോഷിക്കാന്‍ പോകവേയാണ് അപകടം നടന്നത്. .

publive-image

സക്ഷമിന്റെ സഹോദരിയുടേതായിരുന്നു കാര്‍. സക്ഷം ആണ് കാര്‍ ഓടിച്ചിരുന്നതും.ഹരീഷ് (20) ഡല്‍ഹി പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷി പ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.

publive-image

 

publive-image

Advertisment