Advertisment

ബൈക്കില്‍ നിന്നു തെറിച്ചു വീണു, കോളേജ് ബസ് തലയില്‍ കുടി കയറിയിറങ്ങി: തൃശൂരില്‍ യുവാവിനു ദാരുണാന്ത്യം

New Update

തൃശൂര്‍: ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങി. കയ്പ്പമംഗലം സ്വദേശി തൊട്ടുപറമ്പില്‍ വീട്ടില്‍ വേലായുധന്‍ മകന്‍ ബിജു(30) ആണ് മരിച്ചത്. രാവിലെയായിരുന്നു അപകടം. ചേര്‍പ്പു ഭാഗത്തു നിന്നു തൃശൂരിലേയ്ക്കു വരികയായിരുന്നു ബിജു.

publive-image

ബിജു ഓടിച്ചിരുന്ന ബൈക്കു മുന്നില്‍ പോകുകയായിരുന്നു ബൈക്കില്‍ ഇടിച്ചു നിയന്ത്രണം വിട്ടു. തുടര്‍ന്നു റോഡിലേയ്ക്കു തെറിച്ചു വീണ ബിജുവിന്റെ തലയില്‍ കൂടി തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടയ്ക്കു പോകുകയായിരുന്ന ക്രൈസ്റ്റ് കോളേജ് ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു.

Advertisment