Advertisment

ആന്ധ്രയില്‍ വാന്‍ മറിഞ്ഞ് ആറ് പേര്‍ മരിച്ചു: ഒമ്പത് പേര്‍ക്ക് പരുക്ക് 

New Update

ഈസ്റ്റ് ഗോദാവരി : ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വാന്‍ മറിഞ്ഞ് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും കുടുംബത്തില്‍പ്പെട്ടവരാണ്. ഒമ്പതോളം പേര്‍ക്ക് പരുക്കേറ്റു.

Advertisment

publive-image

ഈസ്റ്റ് ഗോദാവരിയിലെ തന്തികൊണ്ട ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 15 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

accident death
Advertisment