Advertisment

അക്കോര്‍ഹോട്ടല്‍സിന്റെ സ്മാര്‍ട്ട് ഇക്കോണമി ഹോട്ടല്‍ ബ്രാന്‍ഡ് ഐബിസ് ഒരു പുതിയ അനുഭവം അവതരിപ്പിക്കുന്നു 'ഫോര്‍ യു, യു ആന്‍ഡ് യു'

New Update

കൊച്ചി: ഐബിസ് ഹോട്ടല്‍സ് ഉല്ലാസം നിറഞ്ഞ, ആകര്‍ഷകത്വമുള്ള, സമകാലികരായ, പരിചരണം നല്‍കുന്ന, സന്നദ്ധരായ തൊഴിലാളികളുമായി സഹകരിച്ച് ഇന്ത്യയിലും വിദേശത്തും നിന്നുള്ള 100,000 ല്‍ അധികം സഞ്ചാരികള്‍ക്ക് സേവനം നല്‍കുന്നു. ദശാബ്ദത്തോളം നീണ്ട ഇന്ത്യയിലെ തങ്ങളുടെ യാത്ര ആഘോഷിക്കുന്നതിനായി ഐബിസ് ഹോട്ടല്‍സ് ആതിഥ്യത്തിന്റെ പുതിയ സമീപനംഇന്ന് അവതരിപ്പിച്ചു ഐബിസം.

Advertisment

ഇത് സവിശേഷവും വ്യക്തിപരമാക്കിയതുമായ അനുഭവങ്ങളുടെ മാറ്റം സംഭവിച്ച ആവശ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, സീനിയേഴ്‌സ്, ചെറിയ ബിസിനസുകള്‍, വിനോദത്തിന് വേണ്ടി യാത്ര ചെയ്യുന്ന ദമ്പതികള്‍, അല്ലെങ്കില്‍ ബിസിനസിലെ പങ്കാളികള്‍ തുടങ്ങി എല്ലാവര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തതുമാണ്് .

publive-image

ട്രെന്‍ഡിയും, രസകരവും, യുവത്വം നിറഞ്ഞതും, വിശിഷ്ടവും, വിചിത്രവും അല്ലെങ്കില്‍ നിങ്ങളെ സജീവമാക്കുന്നതും വീട്ടിലാണെന്ന തോന്നലുണ്ടാക്കുന്നതുമാണ്. ഹോട്ടലിലെ വിവിധ ടച്ച് പോയിന്റുകളിലെ വിചിത്രവും വ്യക്തിപരവുമായ ആശയവിനിമയങ്ങള്‍, ഫ്രണ്ട് ഡെസ്‌കിലെ സൈനേജ് മുതല്‍, സെക്യൂരിറ്റി ചെക്ക്-ഇന്‍, എലിവേറ്ററുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍, മുറികളിലെ സ്റ്റേഷനറിവരെ.

തൊഴിലാളികള്‍ക്കുള്ള യൂണിഫോമിലെ മാറ്റം - സവിശേഷമായ ട്രെന്‍ഡിയും, സൗകര്യപ്രദവും, മോടിയുമുള്ള യൂണിഫോമുകള്‍, പ്രിന്റ് ചെയ്ത ഡൂഡിലുകളോടെ. അത് അക്കോര്‍ഹോട്ടല്‍സ്, 'ബോണ്‍ ഇന്‍ ഫ്രാന്‍സ്, മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന തത്വശാസ്ത്രം പ്രതിഫലിപ്പിക്കുന്നു.

ഉത്സാഹവും രുചിയും നിറഞ്ഞത് ഐബിസ് ഹോട്ടലുകളിലെ ഡൈനിങ്ങ് അനുഭവം പുതിയതും സവിശേഷമായ രുചി നിറഞ്ഞതുമാണ്, മള്‍ട്ടി കുസിന്‍ റസ്റ്റോറന്റായ സ്‌പൈസ് ഇറ്റ് വഴി.

''ഞങ്ങളുടെ അതിഥികള്‍ക്കുള്ള നിലവിലുള്ളതും പ്രസക്തവുമായ വാഗ്ദാനമാണ് ഐബിസം. എല്ലാം ഉള്‍ച്ചേരുന്ന ബ്രാന്‍ഡ് സമീപനമാണ് ഐബിസം. അക്കോര്‍ഹോട്ടലുകളുടെ ഹൃദ്യമായ യാത്രയുമായി പൂര്‍ണ്ണമായി സമന്വയിക്കുന്നതാണ് ഇത്. ഐബിസിന്റെ ഇന്ത്യയിലെ വിജയകരമായ 10വര്‍ഷത്തെ യാത്ര ഞങ്ങള്‍ ആഘോഷിക്കുമ്പോള്‍ സ്വഭാവികവും, യഥാര്‍ത്ഥവും, സജീവവും, ആഹ്ലാദകരവുമായ അനുഭവം ഞങ്ങളുടെ അതിഥികള്‍ക്ക് ലഭ്യമാക്കുന്നതിലുള്ള അടുത്ത ഘട്ടം സാംസ്‌കാരികമായ മാറ്റമാണ്. ഐബിസം ഞങ്ങളുടെ യുവത്വം നിറഞ്ഞ ടീമിനുള്ള ഒരു പ്രതിബദ്ധതയുമാണ്.

ഇത് അവരുടെ വളര്‍ച്ച സാധ്യമാക്കുകയും ഓരോ ദിവസത്തെയും യാത്രയില്‍ ഞങ്ങളുടെ അതിഥികളുടെ ഭാഗമാകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആശ്ചര്യത്തെ സംയോജിപ്പിക്കുകയും ചെയ്യുന്നു എന്ന് ആരിഫ് പട്ടേല്‍, വൈസ് പ്രസിഡണ്ട് സെയില്‍സ്, മാര്‍ക്കറ്റിങ്ങ്, ഡിസ്ട്രിബ്യൂഷന്‍ & ലോയല്‍റ്റി, അക്കോര്‍ഹോട്ടല്‍സ് ഇന്ത്യ പറഞ്ഞു.

ഞങ്ങളുടെ ഏറ്റവും ആദ്യത്തെ,ഐബിസ് ഹോട്ടലുകളും അക്കോര്‍ഹോട്ടല്‍ ഗ്രൂപ്പും നടപ്പാക്കുന്ന 'ഗ്ലോക്കല്‍'(ഭൂമിശാസ്ത്രപരമായി പ്രാദേശികം) ക്യാംപെയ്‌നുകള്‍് ആരംഭിക്കുകയാണ്. ഇന്ത്യയിലെ 12 നഗരങ്ങളിലുള്ള 18 ഐബിസ് ഹോട്ടലുകള്‍ സന്ദര്‍ശിക്കുന്ന അതിഥികള്‍ക്ക് ഐബിസം അനുഭവിച്ചറിയാനാകും.

Advertisment