Advertisment

'എട്ടുവരി ദേശീയപ്പാത നടപ്പാക്കിയാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകും; വിവാദ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: ചെന്നൈ-സേലം അതിവേഗ ദേശീയപാതയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍ നിന്നാണ് നടന്‍ പിടിയിലായത്. നിര്‍ദിഷ്ട ചെന്നൈ-സേലം ദേശീയ പാതയ്‌ക്കെതിരെ കര്‍ഷകരും തദ്ദേശവാസികളും നടത്തുന്ന സമരത്തില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശത്തിനാണ് അറസ്റ്റ്.

publive-image

'എട്ടുവരി ദേശീയപ്പാത നടപ്പാക്കിയാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകും. സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി പാതയും വരുന്നത് ജനങ്ങളുടെ ജീവിതം നശിപ്പിക്കും. ഹൈവേയ്ക്കു വേണ്ടി നിരവധി മരങ്ങളും മലകളും നശിപ്പിക്കണം. ഇത് ജനങ്ങളുടെ ഉപജീവനത്തെ തന്നെ ബാധിക്കും. അതിനാല്‍ ഈ സമരത്തില്‍ ഞാന്‍ ശക്തമായി തന്നെ പങ്കെടുക്കും.' മന്‍സൂര്‍ പറഞ്ഞു.

Advertisment