Advertisment

ജീവിതം കൈവിടുമെന്നായപ്പോൾ അർഹാനായിരുന്നു ശക്തി; വിവാഹ മോചനത്തെ കുറിച്ച് നടി ശ്രിന്ദ

author-image
ഫിലിം ഡസ്ക്
New Update

Advertisment

ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴൊക്കെ മകന്‍ അര്‍ഹാന്റെ സാന്നിദ്ധ്യമാണ് തനിക്ക് കരുത്തായതെന്ന് നടി ശ്രിന്ദ. കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രോജക്ടിലാണ് നടി മനസ്സു തുറന്നത്. മകന്റെ ജനനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും ശ്രിന്ദ പറഞ്ഞു.

Image result for srinda

 

 

അര്‍ഹാന്‍ എന്റെ ഭാഗമാണ്. പലപ്പോഴും ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അവന്‍. മകന് ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

Image result for srinda

വിവാഹമോചനമായിരുന്നു ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. അത് ബാധിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. ഇന്ന് അദ്ദേഹം സന്തോഷവാനാണ്. ഞാനും എന്റെ മകനും അതെ.

Image result for srinda

ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു. നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമായിരുന്നു വിവാഹമോചനം. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.

Advertisment