Advertisment

ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ

New Update

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സിഇഒ അറിയിച്ചു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി മതം എന്നിവ ശേഖരിക്കുന്നില്ലെന്നും സിആഒ വ്യക്തമാക്കി.

Advertisment

publive-image

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പവര്‍പോയിന്റ് അവതരണത്തിലൂടെ കാര്യങ്ങള്‍ അറിയിച്ചത്. ആധാര്‍ എത്രത്തോളം സുരക്ഷിതമാണെന്ന് യുഐഡിഎഐ സിഇഒയാണു കോടതിയില്‍ വിശദീകരിച്ചത്.

പവര്‍പോയിന്റ് അവതരണത്തിനു തയാറാണെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പൗരന്റെ ഡേറ്റ ചോരില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും എജി കോടതിയില്‍ പറ‍ഞ്ഞു.

സ്വകാര്യതയുടെ പേരു പറഞ്ഞു രാജ്യത്തെ മുപ്പതു കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുളള മൗലികാവകാശം ലംഘിക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. ആധാര്‍കാര്‍ഡിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനാണ് ആധാര്‍ നടപ്പാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കോടതിയില്‍ പവര്‍പോയിന്‍റ് പ്രസന്റേഷന്‍ നടത്താന്‍ തയാറാണെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനു പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയുമോയെന്നു കോടതി ആരാഞ്ഞു.

Advertisment