Advertisment

സുധേഷ് കുമാറിന്റെ മകളെ ഉടന്‍ അറസ്റ്റ് ചെയ്യരുത് ; ക്രൈംബ്രാഞ്ച് ഉന്നതർക്കു നിർദേശം

New Update

Advertisment

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് ലോക്കല്‍ പോലീസില്‍ നിന്നു ക്രൈംബ്രാഞ്ചിനു വിട്ടത് തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷം. പിന്നില്‍ ഗൂഢ ലക്ഷ്യമെന്നും, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്നും ക്രൈംബ്രാഞ്ച് ഉന്നതര്‍ക്കു നിര്‍ദേശമുണ്ട്.

പ്രഭാത സവാരിക്കു പോയി മടങ്ങുമ്ബോള്‍ എഡിജിപിയുടെ മകളും ഭാര്യയും ചേര്‍ന്നു ഗവാസ്‌കറെ മര്‍ദിച്ചെന്നാണ് ആക്ഷേപം. സംഭവം പുറത്തായപ്പോള്‍ മുതല്‍ കേസ് അട്ടിമറിക്കാന്‍ ഉന്നത ഐപിഎസുകാര്‍ രംഗത്തെത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെ ഒരുദ്യോഗസ്ഥന്റെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരാണ് ആദ്യം ഒത്തുതീര്‍പ്പിനെത്തിയത്.

1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാറിനെക്കാള്‍ മൂന്നു വര്‍ഷം ജൂനിയറാണ് 1990 ബാച്ച്‌ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. അതിനാല്‍ മേലുദ്യോഗസ്ഥന്റെ മകള്‍ക്കെതിരെ കീഴുദ്യോഗസ്ഥന്റെ നേതൃത്വത്തിലെ അന്വേഷണം പ്രഹസനമാകുമെന്നു പോലീസുകാരില്‍ തന്നെ ഏറെ പേര്‍ തന്നെ പറയുന്നു.

Advertisment