Advertisment

മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നു ജനങ്ങളെ മുഴുവന്‍ ആഹ്വാനം ചെയ്ത ആധാര്‍ ഡയറക്ടറുടെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിനു വിച്ഛേദിച്ചു. നാണക്കേടില്‍ ആധാര്‍ ഡയറക്ടറേറ്റ്

New Update

publive-image

Advertisment

ബാംഗ്ലൂര്‍ ∙ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നു ആഹ്വാനം ചെയ്ത ആധാര്‍ ഡയറക്ടറുടെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിനു വിച്ഛേദിച്ചു.

സംഭവം പുറത്തായതോടെ സ്വയം അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥര്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ് . സംഭവം യുഐഡിഎഐ പദ്ധതിക്കു തന്നെ നാണക്കേടായി !

കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറക്ടർ എച്ച്.എല്‍.പ്രഭാകറിന്റെ ഫോണ്‍ കണക്‌ഷനാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ മൊബൈൽ കമ്പനി താൽക്കാലികമായി വിച്ഛേദിച്ചത്.

സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചാരണത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചത് യുഐഡിഎഐയ്ക്കു കനത്ത ക്ഷീണമായി. അഞ്ചു ദിവസം മുൻപ് ഒറ്റത്തവണ പാസ്‍വേഡ് (ഒടിപി) ഉപയോഗിച്ചു സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നതാണെന്നും എന്നിട്ടും വിരലടയാളം ആവശ്യപ്പെട്ടു മൊബൈൽ കമ്പനി കണക്‌ഷൻ വിച്ഛേദിച്ചതാണെന്നുമാണ് പ്രഭാകരുടെ വിശദീകരണം .

aadhar modi gov adhar card
Advertisment