Advertisment

സുശാന്ത് സിംഗിന്റെ മരണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷണം വഴിതിരിച്ചുവിടുന്നു: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണത്തിനെതിരെ അധിർ രഞ്ജൻ ചൗധരി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണത്തിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. സുശാന്ത് സിംഗിന്റെ മരണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും അന്വേഷണ ഏജൻസികൾ എന്താണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണത്തിലേക്ക് അവർ കാര്യങ്ങൾ തിരിച്ചു വിടുകയായിരുന്നു. ഇപ്പോൾ ലഹരികേസിൽ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ബിജെപിയുടെയും മോദിയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞത്. സുശാന്തിന്റെ മരണം സിബിഐക്ക് കൈമാറാൻ നടന്ന മുൻ ഡിജിപി ഇപ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനും ഒരുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment