Advertisment

ഭര്‍ത്താവിനെ ആശുപത്രിയിലാക്കി ജോലിക്ക് പോയ ഭാര്യ സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ചു

New Update

അടൂര്‍: ഭര്‍ത്താവിനെ ആശുപത്രിയിലാക്കിയ ശേഷം സ്‌കൂട്ടറില്‍ ജോലിക്ക് പോകുകയായിരുന്ന ഭാര്യ ലോറിയിടിച്ച് മരിച്ചു. പെരിങ്ങനാട് മുളമുക്ക് ശ്രീനിലയത്തില്‍ രാജന്‍പിള്ളയുടെ ഭാര്യ ടി. എല്‍. ഉഷാകുമാരി (54) ആണ് മരിച്ചത്.

Advertisment

കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി രാജന്‍പിള്ള അടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസിന് വിധേയമാകാറ്. പതിവ് പോലെ ഉഷാകുമാരിക്കൊപ്പമായിരുന്നു രാജന്‍ ഇന്നലേയും ആശുപത്രിയില്‍ എത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയിലാക്കി ശേഷം ഉഷാകുമാരി സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയി.

publive-image

പോകുന്ന വഴിയിലായിരുന്നു അപകടമുണ്ടായത്. ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രംവിട്ട് ഉഷാകുമാരി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയും ലോറിയില്‍ കുരുങ്ങി ഉഷാകുമാരിയുമായി വാഹനം കുറേദൂരം മുന്നോട്ടുപോകുകയുമായിരുന്നു. ഉഷാകുമാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കുളനട ഗവ. ഹോമിയോ ഡിസ്പന്‍സറിയിലെ ജീവനക്കാരിയാണ് ഉഷാകുമാരി. എം.സി റോഡില്‍ അരമനപടിക്ക് സമീപം ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. 2012ല്‍ ഇവരുടെ ഇളയമകന്‍ ശ്രീജേഷ് നാവായിക്കുളത്ത് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചിരുന്നു. ശ്രീജിത്ത് (സൗദി) ആണ് മറ്റൊരു മകന്‍.

Advertisment