Advertisment

പ്രതികള്‍ക്കായി അടൂര്‍ പ്രകാശ് ഇടപെട്ടു; ഫൈസല്‍ വധശ്രമക്കേസില്‍ എംപി ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അടൂര്‍ പ്രകാശ് എംപിക്കെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ. ഫൈസല്‍ വധശ്രമക്കേസില്‍ എംപി ഇടപെട്ടതിന്റെ ശബ്ദരേഖയുള്‍പ്പടെയുള്ള തെളിവുകളാണ് പുറത്തുവിട്ടത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ് പ്രതി ഷജിത്തിന്റതാണ് പുറത്തായ ശബ്ദരേഖ.

Advertisment

publive-image

ഫൈസല്‍ വധശ്രമക്കേസില്‍  എംപി വഴി നേതതൃത്തെ അറിയിച്ചാണ് പൊലീസ് സ്റ്റേഷനില്‍ ഇടപെട്ടതെന്നും ഷജിത്ത് ശബ്ദരേഖയില്‍ പറയുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ആര്‍ക്കും കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന നേതാക്കളുടെ പ്രതികരണം നിരാകരിക്കുന്നതാണ് പുറത്തായ ശബ്ദരേഖ.

ഏഴ് അസംബ്ലി മണ്ഡലത്തിലെ പല പാര്‍ട്ടി പ്രവര്‍ത്തകരും എംപി എന്ന നിലയില്‍ വിളിക്കാറുണ്ട്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇപി ജയരാജനും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അതിന്റെ തെളിവുകള്‍ കൈയിലുണ്ടെങ്കില്‍ തെളിയിക്കട്ടെ. അതിനുള്ള എല്ലാം സംവിധാനവും അവര്‍ക്കുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കൊലക്കേസില്‍ ഒരു സിഐടിയുക്കാരനുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും പ്രകാശ് പറഞ്ഞു.

adoor prakash double murder
Advertisment