Advertisment

താലിബാനുമായി പുതിയ സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് ഘനി

New Update

താലിബാനുമായി പുതിയ സമാധാന ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി. കാബൂളില്‍ ഭീകരവിരുദ്ധ നടപടികളുടെ പുരോഗതി വിലയിരുത്താനായി കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ഘനി പറഞ്ഞു.

Advertisment

publive-image

രാഷ്ട്രീയപ്പാര്‍ട്ടിപദവി നല്‍കുന്നതിന് പകരമായി താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണഘടനയെയും സര്‍ക്കാറിനെയും അംഗീകരിക്കണം. ഈ വ്യവസ്ഥയില്‍ ഉടക്കിയാണ് സമാധാനചര്‍ച്ചകള്‍ക്കുള്ള നേരത്തേയുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടത്.

ഭീകരവിരുദ്ധതാവളങ്ങളില്‍ ഈയിടെ യു.എസ്.സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് താലിബാന് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. യു.എസുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി താലിബാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. അതേസമയം, ചര്‍ച്ചയില്‍ സര്‍ക്കാറിനെക്കൂടി പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Advertisment