Advertisment

ഐപിഎല്ലിലേക്ക് വിളിച്ചാലും ഇല്ല, തനിക്ക് പാക്കിസ്താന്‍ സൂപ്പര്‍ ലീഗാണ് വലുതെന്ന് ഷാഹിദ് അഫ്രീദി

New Update

publive-image

Advertisment

കാശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തി കുടുങ്ങിയ പാക് ക്രിക്കറ്റ്താരം ഷാഹിദ് അഫ്രീദി ഇപ്പോള്‍ പുതിയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് . ഐ.പി.എല്ലില്‍ ക്ഷണിച്ചാലും താന്‍ അതിന് എത്തുകയില്ല എന്നാണ് അഫ്രീദി പറഞ്ഞത്.

പാക്കിസ്താനിലെ ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാഹിദ് അഫ്രീദി ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

പ്രസ്താവനയുമായി ബന്ധപ്പെട്ട സാദിഖ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിലേക്ക് അവര്‍ എന്നെ വിളിച്ചാലും കളിക്കാന്‍ ഞാന്‍ പോകില്ല. എനിക്ക് പാക്കിസ്താന്‍ സൂപ്പര്‍ ലീഗാണ് ഏറ്റവും വലുത്.

പിഎസ്എല്‍ ഐ.പി.എല്ലിനേക്കാള്‍ ഉയരത്തിലെത്തുന്ന സമയം വരും. ഇവിടെ പിഎസ്എല്‍ ഞാന്‍ ഏറെ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഐ.പി.എല്ലില്‍ പോകേണ്ട കാര്യമില്ല.

അതിലേക്ക് പോകാന്‍ ഒരു താല്‍പര്യവുമില്ല, താല്‍പര്യം ഉണ്ടായിരുന്നുമില്ലെന്നും അഫ്രീദി പറഞ്ഞു. ഐ.പി.എല്‍ ആദ്യ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി അഫ്രീദി കളിച്ചിട്ടുണ്ട്.

cricket
Advertisment