Advertisment

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഫാസിലും ഒന്നിക്കുന്നു :മലയാളത്തിലെ പ്രിയ സംവിധായകന്റെ തിരിച്ച് വരവ് അഭിനേതാവായി

author-image
ഫിലിം ഡസ്ക്
New Update

Advertisment

കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഫാസില്‍ വീണ്ടും ഒരഭിനേതാവായി മടങ്ങിവരുന്നു. നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഒരു വൈദികന്റെ വേഷത്തിലാണ് ഫാസില്‍ എത്തുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്മാരാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരാണ്.

മോഹന്‍ലാലിനൊപ്പം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസില്‍ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നാദിയ മൊയ്തുവായിരുന്നു നായിക. പിന്നീട് ഇപ്പോഴാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

ഇന്ദ്രജിത്തും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട രണ്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Advertisment