Advertisment

മോഡിയുടെ വര്‍ധിച്ചു വരുന്ന ജനപ്രീതിയാണ് ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്ക് കാരണം; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഗ്വാള്‍. രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്തിന്റെ പേരില്‍ 28കാരനായ അക്ബര്‍ ഖാന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.

Advertisment

publive-image

മോഡി കൂടുതല്‍ ജനപ്രിയനാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടാകും. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ കാലത്താണ് 'അവാര്‍ഡ് തിരിച്ചുകൊടുക്കല്‍' സംഭവങ്ങള്‍ കൂടുതലായുണ്ടായത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകമായിരുന്നു പ്രധാന സംഭവം. 2019ലെ തിരഞ്ഞെടുപ്പാകുമ്പോള്‍ മറ്റെന്തെങ്കിലുമാകും ഉണ്ടാകുക. പ്രധാനമന്ത്രി മോഡി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ മോഡിയുടെ ജനപ്രീതി ഉയര്‍ത്തുകയെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലവിഭവ സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഗ്വാള്‍.

അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. തങ്ങളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ ഉണ്ടെന്ന ധൈര്യത്തിലാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതാണ് ജനക്കൂട്ടം നിയമം കൈയ്യിലെടുക്കാന്‍ ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.

Advertisment