Advertisment

ഓര്‍ക്കിഡിന്റെ വളപ്രയോഗ രീതികളെക്കുറിച്ചറിയാം..

author-image
admin
New Update

ഹാങ്ങിങ് വിഭാഗത്തിൽ ഇടയ്ക്കിടെ പച്ചച്ചാണക സ്ലറി അരിച്ചു തളിക്കാം. ഇതിന് ബാക്ടീരിയയെ നിയന്ത്രിക്കാൻ കഴിവുണ്ട്. കായികവളർച്ചയുടെ കാലത്ത് എൻപികെ. 3:1:1 എന്ന അനുപാതത്തിലാണ് വളപ്രയോഗം. ഈ അനുപാതത്തിൽ വളം ലഭ്യമാണെങ്കിൽ രണ്ട് – മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കുക.

Advertisment

publive-image

പുഷ്പിക്കുന്ന കാലമാണെങ്കിൽ എൻപികെ. 1:2:2 എന്ന അനുപാതത്തിലുള്ള വളമാണ് വേണ്ടത്. ഇതിനു വിപണിയിൽ 5:10:10 അനുപാതത്തിലുള്ള ദ്രാവകവളം ലഭ്യമാണ്. ഇതിന്റെ രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കാം.

നിലത്തു വളരുന്ന ഓർക്കിഡിന് സാധാരണ ജൈവവളം മാത്രമാണ് നൽകുക. കടലപ്പിണ്ണാക്ക്, പച്ചച്ചാണക സ്ലറി എന്നിവ ഉപയോഗിക്കാം. എന്നാൽ കരുത്തു കുറവാണെങ്കിൽ അഞ്ചു ഗ്രാം 19–19–19 വളം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് മാസത്തിൽ രണ്ടു തവണ കൊടുക്കാം.

Advertisment