Advertisment

എൽ.പി.സ്കൂളിനു മുമ്പിൽ പച്ചക്കറി തോട്ടം ഒരുക്കി പരിസരവാസികളും സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മാതൃകയാവുന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: അയ്യപ്പുരം ജി.എൽ.പി.സ്കൂളിനു മുമ്പിലെ പുറംപോക്കിൽ പച്ചക്കറി തോട്ടം ഒരുക്കി പരിസരവാസികളും സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മാതൃകയാവുന്നു. മുമ്പ് ഇവിടെ മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു.

Advertisment

publive-image

സ്കൂൾ അധ്യാപകർ നഗരസഭാധികൃതർക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ക്ലീൻ ചെയ്തിരുന്നു. അവിടെയാണ് ഇപ്പോൾ പച്ചക്കറി കൃഷി തുടങ്ങിയിരിക്കുന്നത്.

ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ചെറുപ്പം മുതൽ തന്നെ പഠനത്തോടൊപ്പം കൃഷിയും പഠിക്കുന്നത് അഭികാമ്യമാണെന്നന്ന് രക്ഷിതാക്കളിൽ ഒരാളായ ഉഷ പറഞ്ഞു.

agriculture
Advertisment