Advertisment

കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും പഞ്ചായത്ത്‌ തല ഉത്ഘാടനം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഗീത നിർവഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് കാർഷിക മേഖലക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ഫലവൃക്ഷ തൈകളും കാർഷിക വിളകളും നടാൻ അനുയോജ്യമായ സമയമാണ്. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നതാണ്.

Advertisment

publive-image

ഈ വർഷം തിരുവാതിര ഞാറ്റുവേല ജൂൺ 21ന് രാത്രിയിൽ ആരംഭിക്കുന്നു. ജൂൺ 22 മുതൽ ജൂലൈ 4 വരെയുള്ള കാലയളവാണ് തിരുവാതിര ഞാറ്റുവേല. 2020-21 വർഷത്തെ കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും പഞ്ചായത്ത്‌ തല ഉത്ഘാടനം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌പി. ഗീത നിർവഹിച്ചു. വാർഡ് മെമ്പർ കെ. രാമാധരൻ അധ്യക്ഷത വഹിച്ചു.

ഞാറ്റുവേല ചന്തയുടെ ഭാഗമായി തൈ വിതരണവും പല്ലശ്ശന പഞ്ചായത്തിൽ ജീവനി-ജ്വാല പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളുടെ വില്പനയും സംഘടിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രിമതി. സി. ഗിരിജ പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർമാർ, ADC മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, കർഷക സുഹൃത്തുക്കൾ, കൃഷി അസിസ്റ്റന്റ്മാരായ ജാസ്മിൻ.എം., പ്രതാപ്കുമാർ.എസ്,സുധ.വി എന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ റീജ. എം. എസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് അരുണാദേവി.വി. നന്ദിയും അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്...

agriculture
Advertisment