Advertisment

അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ: ആശങ്കവേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; യെല്ലോ അലെര്‍ട്ട് തുടരും

New Update

Image result for മഴ

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാവര്‍ഷം വീണ്ടും ശക്തമാകുന്നതിന്റെ ഭാഗമായി പെയ്യുന്ന മഴയില്‍ ആശങ്കപ്പെടേണ്ടെന്നും കാലാസ്ഥാ കേന്ദ്രം അറയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

Image result for മഴ. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒഡിഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നത്.

കര്‍ണാടകം മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദപാത്തി നിലവിലുണ്ട്. കര്‍ണ്ണാടക തീരത്തും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനമാണ് കേരളത്തില്‍ വീണ്ടും മഴയ്ക്ക് വഴി വച്ചിരിക്കുന്നത്. ശ്രീലങ്കയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇത് കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ കാരണമായേക്കും.

യെല്ലോ അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കാനും ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമര്‍ദം വ്യാഴാഴ്ച രാത്രിയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയിലെ ഗോപാല്‍പുരില്‍ കരയിലേക്ക് കടന്നത്. ഒഡിഷയില്‍ അതിശക്തമായ മഴയാണ് പെയ്തത്. തിങ്കളാഴ്ചയോടെ ഇത് കിഴക്കന്‍ രാജസ്ഥാനും കടന്ന് ദുര്‍ബലമാവും.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പിന്‍മാറ്റം ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്തമാസം പത്തോടെ തുലാവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഇത് സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.

Advertisment