Advertisment

കിടപ്പ് രോഗികളെ കൊണ്ടുവരാന്‍ യാത്രാക്കൂലി അഞ്ചിരട്ടി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഇനി ദുബായിയില്‍ നിന്നുള്ള രോഗിക്ക് കൊച്ചിയിലെത്താന്‍ നാലര ലക്ഷം രൂപ ! പ്രവാസികളുടെ നടുവൊടിയും

New Update

publive-image

Advertisment

ദുബൈ: കിടപ്പിലായ രോഗികളുടെ യാത്രാക്കൂലി അഞ്ചിരട്ടി വര്‍ധിപ്പിച്ച് പ്രവാസികള്‍ക്കെതിരെ എയര്‍ ഇന്ത്യയുടെ കടുത്ത പ്രഹരം. വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കാണ് അഞ്ചിരട്ടിയാക്കിയത് .

publive-image

ഇതോടെ പുതിയ നിരക്ക് പ്രകാരം ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ നാലര ലക്ഷം രൂപ ചെലവ് വേണ്ടിവരും . ഈ നടപടി പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

publive-image

ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയുന്ന നടപടി എയര്‍ ഇന്ത്യ തുടങ്ങിവച്ചിരിക്കുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസ്സിലെ സബ് ക്ലാസ്സായ കെ ക്ലാസ്സിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്കിയിരുന്നത്.

publive-image

സര്‍ക്കുലര്‍ നമ്പര്‍ 2933ലുള്ള തീരുമാനം ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വന്നു. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്ന വകുപ്പിന്റെ എജിഎം സുനില്‍ ദബാറെയാണ് സര്‍ക്കുലറില്‍ ഒപ്പുവച്ചിരിക്കുന്നത്.

publive-image

അന്താരാഷ്ട്രവിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്‌ക്കേണ്ടി വരും. ഗള്‍ഫിലെ ചികിത്സാച്ചെലവ് താങ്ങാനാവാതെ നിരവധി പേരെയാണ് സ്‌ട്രെച്ചറില്‍ നാട്ടിലേക്ക് എത്തിച്ചിരുന്നത്. അതിനായി ഏറെപ്പേരും ആശ്രയിച്ചിരുന്നത് എയര്‍ ഇന്ത്യയെയും.

kuwait lateat
Advertisment