Advertisment

വിമാനത്തില്‍ ആളുകൂടി ; രണ്ടു യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് എയര്‍ ഇന്ത്യ പറന്നു ; വിചിത്ര സംഭവം അരങ്ങേറിയത് ഡല്‍ഹി വിമാനത്താവളത്തില്‍

New Update

ന്യൂഡല്‍ഹി: വിമാനത്തില്‍ ആളു കൂടുതലാണെന്ന അമ്പരപ്പിക്കുന്ന കാരണം പറഞ്ഞ് രണ്ടു യാത്രക്കാരെ കയറ്റാതെ എയര്‍ ഇന്ത്യ വിമാനം പറന്നു. ഡല്‍ഹിയില്‍ നിന്ന് രാജ്‌കോട്ടിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടു യാത്രക്കാരെ കയറ്റാതെ പറന്നത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്.

Advertisment

publive-image

ഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് പറക്കാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് കേട്ടുകേള്‍വി ഇല്ലാതെ സംഭവം അരങ്ങേറിയത്. സംഭവം ശെരിവെച്ച അധികൃതര്‍ അസാധാരണ സംഭവം ആണിതെന്നും, എന്നാല്‍ രണ്ടു യാത്രക്കാരെ മാത്രമാണ് കയറ്റാതെ പറന്നതെന്നും വ്യക്തമാക്കി.

വിമാനത്തില്‍ കയറാന്‍ സാധിക്കാതെ പോയ രണ്ടു യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി ലക്ഷ്യസ്ഥാനത്ത് ഇറക്കി. സംഭവത്തെതുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനത്തില്‍ ആകെയുള്ള സീറ്റിനേക്കാളും പത്തു ശതമാനം അധിക ബുക്കിങ് നടത്താറുണ്ട്. അവസാന നിമിഷം ടിക്കറ്റ് ക്യാന്‍സലേഷന്‍ വരുമ്പോള്‍ അധിക ബുക്കിങ് ടാലി ആയി പോകുകയും ചെയ്യും.

ഈ വിമാനത്തില്‍ 2-3 ശതമാനം അധിക ബുക്കിങ് നടത്തിയിരുന്നു. എന്നാല്‍ യാത്രയ്ക്കായി എല്ലാ യാത്രികരും എത്തിയതാണ് അസാധാരണ സംഭവങ്ങള്‍ക്ക് ഇടയാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment